ചീനിക്കൽ - നേർച്ചക്കുന്ന് - എരഞ്ഞമണ്ണ റോഡ് ഉദ്ഘാടനം ചെയ്തു
കാരക്കുന്ന് 34: തൃക്കലങ്ങോട് പഞ്ചായത്ത് കണ്ടാലപ്പറ്റ മൂന്നാം വാർഡിൽ പുനരുദ്ധാരണ പ്രവർത്തി പൂർത്തിയാക്കിയ ചീനിക്കൽ - നേർച്ചക്കുന്ന് - എറിഞ്ഞമണ്ണ റോഡ് ന്റെ ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി സീനാരാജൻ നിർവഹിച്ചു.
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉപ്പെടുത്തിയ ഫണ്ടിന് പുറമേ മൂന്നാം വാർഡിലെ താമസക്കാരനും അമേരിക്കൻ വ്യവസായിയും സില്‍മണി , ക്ലൗഡ് കിച്ചൻ വ്യവസായ ഗ്രൂപ്പിൻറെ ചെയർമാൻ കൂടിയായ സഗീർ നെല്ലിപ്പറമ്പൻആണ് റോഡ് പണി പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് നൽകിയത്. മൂന്നാം വാർഡ് വാർഡ് വികസന സമിതി കൺവീനർ മജീദ് പാലക്കൽ , ഷൗക്കത്ത് നെല്ലിപ്പറമ്പൻ മൻസൂർ സി കെ , ഷെഫീഖ് BBC ,കുഞ്ഞിപ്പ , അബ്ദുറഹ്മാൻ , സാലിഹ് നെല്ലിപ്പറമ്പൻ , മണി , സലീം പി , മുഹമ്മദ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.